അഞ്ചുരുളി ഉന്നതി മേഖലയിൽ നാളെ എൻഡിഎ സംഘം സന്ദർശനം നടത്തും
കാഞ്ചിയാർ: പഞ്ചായത്തിലെ അഞ്ചുരുളി ഉന്നതി പ്രദേശത്ത് എൻഡിഎ പ്രതിനിധി സംഘം മെയ് 1 വെള്ളിയാഴ്ച സന്ദർശനം നടത്തും. ബിജെപി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി. വർഗീസും ബി.ഡി.ജെ.എസ് ഇടുക്കി ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭയും സംഘത്തെ നയിക്കും.
പ്രദേശത്തെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും വിവിധ വിഷയങ്ങൾ നേരിൽ പരിശോധിക്കുന്നതിനുമാണ് സന്ദർശനം സംഘടിപ്പിക്കുന്നതെന്ന് ബി.ഡി.ജെ.എസ് ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അറിയിച്ചു.


