ഇരട്ടയാർ-നാങ്ക്തൊട്ടി-വാഴവര റോഡ്‌ നിർമ്മാണം മന്ദഗതിയിൽ

ഇരട്ടയാർ-നാങ്ക്തൊട്ടി-വാഴവര റോഡ്‌ നിർമ്മാണം മന്ദഗതിയിൽ

ഇടുക്കി: ഇരട്ടയാർ-നാങ്ക്തൊട്ടി-വാഴവര റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം ഉയരുന്നു. റോഡിനെ ആധുനിക നിലവാരത്തിലേക്ക് ഉയർത്തുന്നതിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ മാസങ്ങൾക്കു മുമ്പ് ആരംഭിച്ചെങ്കിലും, ഇപ്പോൾ പണികൾ മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നത്.

Slide 1
Slide 2
Slide 3
Slide 4

റോഡിന്റെ വിവിധ ഭാഗങ്ങളിൽ സംരക്ഷണഭിത്തികളും കലുങ്കുകളും നിർമ്മിക്കുന്നതിനായി മണ്ണ് മാറ്റുകയും റോഡിന്റെ പല ഭാഗങ്ങളും പൊളിക്കുകയും ചെയ്ത നിലയിലാണ്. എന്നാൽ തുടർന്ന് ആവശ്യമായ പുനർനിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കാത്തത് പ്രദേശവാസികൾക്കും യാത്രക്കാർക്കും വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4

പൊളിച്ചിട്ടിരിക്കുന്ന റോഡ് ഭാഗങ്ങൾ കാൽനട യാത്രക്കാരെയും വാഹന യാത്രക്കാരെയും ഒരുപോലെ അപകട ഭീഷണിയിലാക്കുകയാണ്. ഇതിനോടകം തന്നെ ഇരുചക്രവാഹന യാത്രികർ ഉൾപ്പെടെ നിരവധി പേർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

ഈ സാഹചര്യത്തിൽ കോൺഗ്രസ് ഇരട്ടയാർ മണ്ഡലം കമ്മിറ്റി കരാറുകാരോട് അടിയന്തരമായി നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ “ഉടൻ പണി ആരംഭിക്കും” എന്ന വാഗ്ദാനം മാത്രമാണ് ലഭിക്കുന്നതെന്നും യാതൊരു നടപടികളും ഇതുവരെ ഉണ്ടായിട്ടില്ലെന്നും നേതാക്കൾ ആരോപിക്കുന്നു.

റോഡ് നിർമ്മാണത്തിലെ ഈ അനാസ്ഥയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെ, പൊതുപരാമത്ത് വകുപ്പിൽ ഔദ്യോഗികമായി പരാതി നൽകാനൊരുങ്ങുകയാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4