സേനാപതി വേണുവിന്റെ തേരോട്ടം; 20,021 വോട്ടിന്റെ ഭൂരിപക്ഷം

സേനാപതി വേണുവിന്റെ തേരോട്ടം; 20,021 വോട്ടിന്റെ ഭൂരിപക്ഷം

ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ അഡ്വ. സേനാപതി വേണു ഒരു ഘട്ടത്തിലും പിന്നോട്ടില്ലാത്ത തേരോട്ടത്തിലൂടെ ശ്രദ്ധേയ വിജയം സ്വന്തമാക്കി. വോട്ടെണ്ണൽ ആരംഭിച്ചതുമുതൽ പോസ്റ്റൽ ബാലറ്റുകൾ ഉൾപ്പെടെ എല്ലാ റൗണ്ടുകളിലും മുന്നേറ്റം നിലനിർത്തിയായിരുന്നു അദ്ദേഹത്തിന്റെ കുതിപ്പ്.

Slide 1
Slide 2
Slide 3
Slide 4

ആദ്യം എണ്ണിയ തപാൽ ബാലറ്റുകളിൽ തന്നെ 1072 വോട്ടുകൾ നേടി സേനാപതി ലീഡ് ഉറപ്പിച്ചു. ഇ.വി.എം വോട്ടുകളുടെ ആദ്യ റൗണ്ടിൽ രാജാക്കാട് പഞ്ചായത്ത് ഉൾപ്പെട്ട മേഖലകളിൽ നിന്നും 1448 വോട്ടിന്റെ വ്യക്തമായ മുൻതൂക്കം നേടി. രണ്ടാം റൗണ്ടിൽ ലീഡ് 3075 ആയി ഉയർന്നു.

Slide 1
Slide 2
Slide 3
Slide 4

ശാന്തൻപാറ പഞ്ചായത്തുകൾ ഉൾപ്പെട്ട നാലും അഞ്ചും റൗണ്ടുകൾക്ക് ശേഷം ഭൂരിപക്ഷം 4418 ആയി. ഇവിടെ കെ.കെ. ജയചന്ദ്രന് ഏഴ് വോട്ടിന്റെ ചെറിയ മുൻതൂക്കം മാത്രമാണ് ലഭിച്ചത്. ആറാം റൗണ്ടിൽ ലീഡ് 5134 ആയി ഉയർന്നപ്പോൾ, നെടുങ്കണ്ടം ഉൾപ്പെട്ട ഏഴും എട്ടും റൗണ്ടുകൾക്ക് ശേഷം ഭൂരിപക്ഷം അഞ്ചക്കത്തിലെത്തി.

ഒമ്പതാം റൗണ്ടിൽ 12,141 വോട്ടും പത്താം റൗണ്ടിൽ 14,463 വോട്ടുമായി ലീഡ് ഉയർന്നതോടെ പതിനൊന്നാം റൗണ്ടിൽ തന്നെ 15,000 കടന്നു. തുടർന്ന് 12, 13, 14 റൗണ്ടുകൾക്ക് ശേഷം ഭൂരിപക്ഷം 19,115 ആയി.

വണ്ടൻമേട് ഉൾപ്പെട്ട അവസാന റൗണ്ടിൽ 20,021 വോട്ടുകളുടെ ഭൂരിപക്ഷം നേടി സേനാപതി വേണു വിജയമുറപ്പിച്ചു. കാലങ്ങളായി ഇടതുമുന്നണിക്ക് മേൽക്കോയ്മ ഉണ്ടായിരുന്ന ബൂത്തുകളിലും വൻ മുന്നേറ്റം രേഖപ്പെടുത്തിയതോടെ, ഉടുമ്പൻചോലയിൽ നിർണായക രാഷ്ട്രീയ മാറ്റത്തിനാണ് ഈ വിജയം വഴിയൊരുക്കിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4