കട്ടപ്പന ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
ഗവ. ITI കട്ടപ്പനയിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, വയർമാൻ) തസ്തികകളിലേക്ക് ഓരോ ഒഴിവുകളിലായി ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. യഥാക്രമം ഈഴവ/ബില്ല/തീയ്യ, ഒ.സി വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബന്ധപ്പെട്ട വിഭാഗത്തിൽ ഉദ്യോഗാർഥികളുടെ അഭാവമുണ്ടെങ്കിൽ മറ്റ് വിഭാഗക്കാരെയും പരിഗണിക്കും.
ഇലക്ട്രോണിക്‌സ് മെക്കാനിക്ക് – ഒഴിവ് 1
യോഗ്യത:
ഇലക്ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡിൽ NTCയും 3 വർഷത്തെ പ്രവൃത്തിപരിചയവും
അല്ലെങ്കിൽ
NACയും 1 വർഷത്തെ പ്രവൃത്തിപരിചയവും
അല്ലെങ്കിൽ
ഇലക്ട്രോണിക്‌സ് / ഇലക്ട്രോണിക്‌സ് & ടെലികമ്മ്യൂണിക്കേഷൻ / ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ 3 വർഷ ഡിപ്ലോമ
അല്ലെങ്കിൽ
ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ / അപ്ലൈഡ് ഇലക്ട്രോണിക്‌സ് & ഇൻസ്ട്രുമെന്റേഷൻ / VLSI ഡിസൈൻ & എംബഡഡ് സിസ്റ്റംസ് / ഇവി എഞ്ചിനീയറിംഗ് ഡിഗ്രി.
വയർമാൻ – ഒഴിവ് 1
യോഗ്യത:
വയർമാൻ/ഇലക്ട്രീഷ്യൻ ട്രേഡിൽ NTC/ITI/ITCയും 3 വർഷത്തെ പ്രവൃത്തിപരിചയവും
അല്ലെങ്കിൽ
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ NACയും 1 വർഷത്തെ പ്രവൃത്തിപരിചയവും
അല്ലെങ്കിൽ
ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സിൽ 3 വർഷ ഡിപ്ലോമ
അല്ലെങ്കിൽ
ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ് / ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് / പവർ ഇലക്ട്രോണിക്‌സിൽ എഞ്ചിനീയറിംഗ് ഡിഗ്രി.
യോഗ്യതയുള്ള ഉദ്യോഗാർഥികൾ മെയ് 12 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും, ആധാർ കാർഡ്, കൂടാതെ മേൽത്തട്ടിൽപ്പെടുന്നില്ലെന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം പ്രിൻസിപ്പാളിന് മുമ്പാകെ ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: 04868 272216


