അക്ഷയ കേന്ദ്രങ്ങളിലേക്കുള്ള സംരംഭക തിരഞ്ഞെടുപ്പ് പരീക്ഷ മേയ് 17ന്

അക്ഷയ കേന്ദ്രങ്ങളിലേക്കുള്ള സംരംഭക തിരഞ്ഞെടുപ്പ് പരീക്ഷ മേയ് 17ന്

അക്ഷയയുടെ ഇടുക്കി ജില്ലയിലെ ഒഴിവുള്ള അക്ഷയ കേന്ദ്രങ്ങളിലേക്ക് സംരംഭകരെ തിരഞ്ഞെടുക്കുന്നതിനായുള്ള ഒ.എം.ആർ പരീക്ഷ മേയ് 17ന് നടക്കും. ആദ്യഘട്ട പരിശോധനയിൽ യോഗ്യത നേടിയ അപേക്ഷകർക്കാണ് പരീക്ഷയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.

ഒ.എം.ആർ പരീക്ഷയിൽ യോഗ്യത നേടുന്നവരിൽ നിന്നാണ് അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ സംരംഭകരെ തിരഞ്ഞെടുക്കുന്നത്.

യോഗ്യത നേടിയ അപേക്ഷകർക്ക് അഡ്മിറ്റ് കാർഡ് LBS Centre for Science and Technologyയുടെ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക്:

എൽ.ബി.എസ് : 0471 2560311, 0471 2560312

അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ് : 04862 215232

ഇ-മെയിൽ : adpoidk.akshaya@kerala.gov.