ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് : മെഗാ ക്ലീനിംഗ് ക്യാമ്പയിന് ഇന്ന് തുടക്കമാകും

ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് : മെഗാ ക്ലീനിംഗ് ക്യാമ്പയിന് ഇന്ന് തുടക്കമാകും

മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് പരിധിയിലെ എല്ലാ വാർഡുകളിലും ഇന്ന് (മെയ് 8) മെഗാ ക്ലീനിംഗ് ക്യാമ്പയിൻ സംഘടിപ്പിക്കും. രാവിലെ 9 മുതൽ 11 വരെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുക.

കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ, അങ്കണവാടി ടീച്ചർമാർ, ആശാ പ്രവർത്തകർ, വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകൾ, സന്നദ്ധ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ ക്യാമ്പയിനിൽ പങ്കെടുക്കും.

ഗ്രാമത്തിലെ വിവിധ മേഖലകൾ വൃത്തിയാക്കുന്നതിനൊപ്പം വെള്ളക്കെട്ടുകൾ ഒഴിവാക്കൽ, ഓടകൾ ശുചീകരിക്കൽ, രോഗവാഹകരായ ഈച്ച-കൊതുകുകളുടെ വ്യാപനം തടയൽ, അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റൽ തുടങ്ങിയ പ്രവർത്തനങ്ങളും ക്യാമ്പയിന്റെ ഭാഗമായി നടത്തും.