കട്ടപ്പനയിൽ “അടുപ്പ് കൂട്ടി സമരം”

കട്ടപ്പനയിൽ “അടുപ്പ് കൂട്ടി സമരം”

വാണിജ്യ ഗ്യാസ് സിലിണ്ടർ വില വർധനവിനെതിരെ KVVES യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കട്ടപ്പനയിൽ “അടുപ്പ് കൂട്ടി സമരം” സംഘടിപ്പിക്കും. കേന്ദ്ര സർക്കാരിന്റെ വില വർധന നടപടിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് സമരം നടക്കുന്നത്.

ഇന്ന് വൈകിട്ട് 6 മണിക്ക് ഗാന്ധി സ്ക്വയർ ൽ നടക്കുന്ന സമരത്തിൽ വ്യാപാരികളും വിവിധ മേഖലകളിലെ പ്രതിനിധികളും പങ്കെടുക്കും. വാണിജ്യ സിലിണ്ടർ വില വർധനവ് ചെറുകിട വ്യാപാര മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കുന്നുവെന്നും സർക്കാർ നടപടി പിൻവലിക്കണമെന്നും KVVES നേതാക്കൾ ആവശ്യപ്പെട്ടു