വിവാഹ സൽക്കാരത്തിനിടെ സംഘർഷം; പത്തോളം പേർക്ക് പരുക്ക്

വിവാഹ സൽക്കാരത്തിനിടെ സംഘർഷം; പത്തോളം പേർക്ക് പരുക്ക്

വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ നടന്ന വിവാഹ സൽക്കാരത്തിനിടെയുണ്ടായ സംഘർഷത്തിൽ വരന്റെ സഹോദരീഭർത്താവടക്കം പത്തോളം പേർക്ക് പരുക്കേറ്റു.

Slide 1
Slide 2
Slide 3
Slide 4

ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് കേറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരും വിവാഹവീട്ടിലെ ബന്ധുക്കളും തമ്മിലുണ്ടായ തർക്കമാണ് പിന്നീട് കൂട്ടത്തല്ലിലേക്ക് വഴിമാറിയത്. സംഘർഷം രൂക്ഷമായതോടെ നാട്ടുകാരും ബന്ധുക്കളും ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.

Slide 1
Slide 2
Slide 3
Slide 4

കേറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാർ വരന്റെ ബന്ധുക്കളെ മർദിച്ചുവെന്നാണ് ഇവർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പരുക്കേറ്റവരെ ഉടൻ തന്നെ വണ്ടിപ്പെരിയാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4