ഉപ്പുതറ ലയൺസ് ക്ലബ്ബിന് പുരസ്‌കാരം
ഉപ്പുതറ: ലയണിസ്റ്റിക് വർഷത്തിൽ ഉപ്പുതറ ലയൺസ് ക്ലബ്ബ് നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി റീജിയൺ ഒന്നിൽ ഏറ്റവും കൂടുതൽ വീടുകൾ നിർമ്മിച്ചു നൽകിയ ക്ലബ്ബിനുള്ള പ്രത്യേക പുരസ്‌കാരം ഡിസ്ട്രിക്‌ട് ഗവർണർ കെ.ബി. ഷൈൻകുമാർ പ്രഖ്യാപിച്ചു. ക്ലബ്ബിൽ നടത്തിയ ഔദ്യോഗിക സന്ദർശനവേളയിലാണ് പ്രഖ്യാപനം നടത്തിയത്.
സന്ദർശനത്തിന്റെ ഭാഗമായി ക്ലബ്ബ് ഈ വർഷം നിർമ്മിക്കാൻ ലക്ഷ്യമിട്ട ഏഴ് വീടുകളിൽ പണി പൂർത്തിയായ അഞ്ചാമത്തെ വീടിന്റെ താക്കോൽദാന കർമ്മവും ഗവർണർ നിർവഹിച്ചു.
ചടങ്ങിനോടനുബന്ധിച്ച് നടന്ന ഫാമിലി മീറ്റിൽ പുതിയ മൂന്ന് അംഗങ്ങളുടെ ഇൻഡക്ഷനും നടത്തി. ക്ലബ്ബ് പ്രസിഡന്റ് സജിൻ സ്‌കറിയ അധ്യക്ഷനായിരുന്നു.
ചടങ്ങിൽ മഞ്ജു ഷൈൻ, വർഗീസ് ജോസഫ്, ജോർജ് തോമസ്, റെജി ജോസഫ്, ലാല്‍ എബ്രഹാം, പി.ജി. റെജികുമാർ, പ്രവീൺ കെ. മോഹൻ, ലാലി ലാൽ എന്നിവർ പ്രസംഗിച്ചു.
സോജൻ ജോസഫ്, രാജേഷ് കെ. വിൻസെന്റ്, സോജു ജോസഫ്, ബെന്നിച്ചൻ നടുവത്താനി, കിഷോർ തോമസ്, സോജു മാത്യു, ജോസ്സി ആരൂചേരിൽ, വിയാൻ സോജൻ, നന്ദന നിരുപമ റെജികുമാർ എന്നിവർ നേതൃത്വം നൽകി.


