അമീബിക് മസ്തിഷ്ക ജ്വരം : ഇരട്ടയാറിൽ അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും

അമീബിക് മസ്തിഷ്ക ജ്വരം : ഇരട്ടയാറിൽ അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും

ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെയും പി.എച്ച്.സി ചെമ്പകപ്പാറയുടെയും നേതൃത്വത്തിൽ അതിഥി തൊഴിലാളികൾക്കായി ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു.

മെയ് 15 വെള്ളിയാഴ്ച ഇരട്ടയാർ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ക്യാമ്പ് രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണിവരെയായിരിക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെ 1 മുതൽ 7 വരെയുള്ള വാർഡുകളിലെ അതിഥി തൊഴിലാളികൾക്കായും, ഉച്ചയ്ക്ക് 1.30 മുതൽ 4 മണിവരെ 8 മുതൽ 15 വരെയുള്ള വാർഡുകളിലെ തൊഴിലാളികൾക്കായുമാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.

എല്ലാ അതിഥി തൊഴിലാളി കോൺട്രാക്ടർമാരും തൊഴിൽദാതാക്കളും ബന്ധപ്പെട്ട തൊഴിലാളികളെ ആധാർ കാർഡുമായി കൃത്യസമയത്ത് ക്യാമ്പിൽ എത്തിക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ആരോഗ്യ പരിശോധനയ്ക്കൊപ്പം രോഗ പ്രതിരോധ ബോധവത്കരണവും ക്യാമ്പിൽ നടത്തും.