ചെറുതോണി ഡാമിൽ മുന്നറിയിപ്പ് സൈറണിന്റെ ട്രയല്‍ റണ്‍ ഇന്ന്

ചെറുതോണി ഡാമിൽ മുന്നറിയിപ്പ് സൈറണിന്റെ ട്രയല്‍ റണ്‍ ഇന്ന്

കാലവർഷ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി ഡാമില്‍ സ്ഥാപിച്ചിരിക്കുന്ന മുന്നറിയിപ്പ് സൈറണിന്റെ ട്രയല്‍ റണ്‍ ഇന്ന് രാവിലെ 11.30നു നടത്തുമെന്ന് ഡാമിന്റെ ചുമതലയുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

സൈറണുകളുടെ ക്ഷമത പരിശോധിക്കുന്നതിനുള്ള സാങ്കേതിക ക്ഷമതാ പരിശോധന മാത്രമാണെന്നതിനാല്‍ പൊതുജനങ്ങള്‍ ഭയപ്പെടുകയോ പരിഭ്രാന്തരാകുകയോ ചെയ്യരുത്.