കട്ടപ്പന ഫെസ്റ്റ് : ശ്രദ്ധ നേടി ലൈവ് ബേർഡ് ഷോ

കട്ടപ്പന ഫെസ്റ്റ് : ശ്രദ്ധ നേടി ലൈവ് ബേർഡ് ഷോ

കട്ടപ്പന : അപൂർവവും ആകർഷകവുമായ കാഴ്ചാനുഭവങ്ങൾ സമ്മാനിച്ച് കട്ടപ്പന ഫെസ്റ്റ് 2K26-ൽ ലൈവ് ബേർഡ് ഷോ സന്ദർശകരുടെ ശ്രദ്ധ നേടുന്നു. വർണച്ചിറകുകളുമായി എത്തുന്ന വൈവിധ്യമാർന്ന പക്ഷികളുടെ പ്രകടനങ്ങളും മനുഷ്യരുമായി അവയുടെ സൗഹൃദപരമായ ഇടപെടലുകളും കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ആവേശമുണർത്തുകയാണ്.

Slide 1
Slide 2
Slide 3
Slide 4

പ്രകൃതിയെയും പക്ഷി ലോകത്തെയും കൂടുതൽ അടുത്തറിയാൻ അവസരമൊരുക്കുന്ന ഈ പ്രത്യേക അവതരണം ഫെസ്റ്റിലെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറിയിട്ടുണ്ട്. ഓരോ ദിവസവും നിരവധിപേരാണ് ലൈവ് ബേർഡ് ഷോ കാണാനെത്തുന്നത്.

Slide 1
Slide 2
Slide 3
Slide 4

കാഴ്ചകളുടെയും വിനോദങ്ങളുടെയും വിസ്മയ ലോകമൊരുക്കുന്ന കട്ടപ്പന ഫെസ്റ്റ് 2K26 മെയ് 24 വരെ കട്ടപ്പന മുനിസിപ്പൽ ഗ്രൗണ്ടിൽ തുടരും. ലൈവ് ബേർഡ് ഷോയ്ക്ക് പുറമെ ഫ്ലവർ ഷോ, അമ്യൂസ്മെന്റ് പാർക്ക്, മെഗാ ഫുഡ് കോർട്ട്, ലൈവ് സ്റ്റേജ് പരിപാടികൾ എന്നിവയും ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്.

ഇന്ന് മെയ് 14 വൈകീട്ട് 7.30 ന് പ്രശസ്ത ചലച്ചിത്ര ഗായിക വൈക്കം വിജയലക്ഷ്മി നയിക്കുന്ന ഗാനമേളയും അരങ്ങേറും. മെയ് 16 വൈകീട്ട് 7.30 ന് പ്രശസ്ത നാടൻപാട്ട് ഗായിക പ്രസീത ചാലക്കുടി നയിക്കുന്ന “നാതരങ്ങ്” മെഗാ ഫോക്ക് ഷോയും മെയ് 17 ന് കൊച്ചിൻ ഡ്രീം ടീം അവതരിപ്പിക്കുന്ന ഫാമിലി മെഗാ ഷോയും ഉൾപ്പെടെ വിവിധ ദിവസങ്ങളിലായി ശ്രദ്ധേയമായ പരിപാടികളാണ് ഫെസ്റ്റ് നഗരിയിൽ ഒരുങ്ങുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4