മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുമായി ഏലപ്പാറ പഞ്ചായത്ത്

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുമായി ഏലപ്പാറ പഞ്ചായത്ത്

ഏലപ്പാറ: മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഏലപ്പാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പതിനൊന്നാം വാർഡിന്റെ ഭാഗമായ ഏലപ്പാറ ബസ് സ്റ്റാൻഡും പരിസര പ്രദേശങ്ങളും ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ ഫാറൂഖ് പരിപാടി ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

വാർഡ് മെമ്പർ ആന്റപ്പൻ എൻ. ജേക്കബ് അധ്യക്ഷത വഹിച്ചു. ഏലപ്പാറ പി.എച്ച്‌.സിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷ് ശർമ പകർച്ചവ്യാധികളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് നടത്തി.

Slide 1
Slide 2
Slide 3
Slide 4

ആരോഗ്യ പ്രവർത്തകരായ മധു, അനിൽ, ശാന്തമ്മ, സി.ഡി.എസ് ചെയർപേഴ്സൺ രജനി എന്നിവർ സംസാരിച്ചു. മഴക്കാല രോഗങ്ങൾ പ്രതിരോധിക്കുന്നതിനായി പൊതുജനങ്ങൾ ശുചിത്വം പാലിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും പരിപാടിയിൽ ആഹ്വാനം ചെയ്തു.