കേരള സ്‌റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെല്‍ഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം നടന്നു

കേരള സ്‌റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെല്‍ഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം നടന്നു

കേരള സ്‌റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെല്‍ഫെയർ അസോസിയേഷന്റെ ഏഴാമത് ജില്ലാ സമ്മേളനം വാഴത്തോപ്പില്‍ സംഘടിപ്പിച്ചു. സമ്മേളനം ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു.

പി.കെ. ലംബോധരൻ നായർ മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനം ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യു ഉദ്ഘാടനം ചെയ്തു.

മാർട്ടിൻ കെ. മാർട്ടിൻ, ബാലകൃഷ്ണൻ കല്ലന, മത്തായി പി.എം, എ.എം ജോൺസൺ, ആർ. വേണുഗോപാൽ, ആർ. രവികുമാർ, വി.യു. കുരുവിള എന്നിവർ സംസാരിച്ചു.

വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആൻസി, വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി അജയകുമാർ, ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ രാജൻ, വാഴത്തോപ്പ് പഞ്ചായത്ത് അംഗം പി.പി. ജോസഫ് എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു.