കട്ടപ്പന ഫെസ്റ്റ് : ലൈവ് ബേര്‍ഡ് ഷോ ശ്രദ്ധേയമാകുന്നു

കട്ടപ്പന ഫെസ്റ്റ്  : ലൈവ് ബേര്‍ഡ് ഷോ ശ്രദ്ധേയമാകുന്നു

സന്ദര്‍ശകര്‍ക്ക് പുതുമയാര്‍ന്ന കാഴ്ചാനുഭവം സമ്മാനിച്ച് കട്ടപ്പന ഫെസ്റ്റ് 2കെ26ല്‍ ലൈവ് ബേര്‍ഡ് ഷോ ശ്രദ്ധേയമാകുന്നു. അപൂര്‍വവും ആകര്‍ഷകവുമായ പക്ഷികളെ ഒരേ വേദിയില്‍ പരിചയപ്പെടുത്തുന്ന ഷോ കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്.

വര്‍ണച്ചിറകുകളുമായി എത്തുന്ന വൈവിധ്യമാര്‍ന്ന പക്ഷികളുടെ പ്രകടനങ്ങളും മനുഷ്യരുമായി അവയുടെ സൗഹൃദപരമായ ഇടപെടലുകളും ഫെസ്റ്റിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. പ്രകൃതിയെയും പക്ഷി ലോകത്തെയും കൂടുതല്‍ അടുത്തറിയാന്‍ സഹായിക്കുന്ന ഈ പ്രത്യേക അവതരണം എല്ലാ ദിവസവും നിരവധി സന്ദര്‍ശകരെയാണ് ആകര്‍ഷിക്കുന്നത്.

കാഴ്ചകളുടെയും വിനോദങ്ങളുടെയും വിസ്മയലോകം ഒരുക്കുന്ന കട്ടപ്പന ഫെസ്റ്റ് 2കെ26 ഈ മാസം 24 വരെ കട്ടപ്പന മുനിസിപ്പല്‍ ഗ്രൗണ്ടില്‍ തുടരും. ലൈവ് ബേര്‍ഡ് ഷോയ്‌ക്കുപുറമെ ഫ്‌ലവര്‍ ഷോ, അമ്യൂസ്‌മെന്റ് പാര്‍ക്ക്, മെഗാ ഫുഡ് കോര്‍ട്ട്, ലൈവ് സ്റ്റേജ് പരിപാടികള്‍ എന്നിവയും ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട്.