മലനാട് ചാമ്പ്യൻസ് ട്രോഫി ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു

മലനാട് ചാമ്പ്യൻസ് ട്രോഫി ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു

എസ്.എൻ‍.ഡി‍.പി യോഗം മലനാട് യൂണിയൻ 4564-ാം നമ്പർ കട്ടപ്പന നോർത്ത് ശാഖ യോഗം യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ മലനാട് ചാമ്പ്യൻസ് ട്രോഫി ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു. മലനാട് എസ്.എൻ‍.ഡി‍.പി യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ കിക്ക് ഓഫ് നിർവഹിച്ചു ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കട്ടപ്പന മുനിസിപ്പാലിറ്റി കൗൺസിലർ പി.ആർ. രമേശ്, ശാഖ പ്രസിഡന്റ് മനോജ് പതാലിൽ, ശാഖ സെക്രട്ടറി അജേഷ് ചെമ്പൻകുഴിയിൽ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് സുബീഷ് വിജയൻ, അരുൺകുമാർ, ഷിജോ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സനിൽ സഹദേവൻ, സെക്രട്ടറി ഷിനു ലാൽ എന്നിവർ പങ്കെടുത്തു.

യൂത്ത് മൂവ്മെന്റ് പ്രവർത്തകരായ രാഹുൽ സാബു, കാശിനാഥ് സന്തോഷ്, വിനായകൻ, അദ്വൈത്, അഥുൻ, ബിഥുൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.