കട്ടപ്പന ഫെസ്റ്റിൽ സംഗീത വിസ്മയം തീർത്ത് പ്രസീത ചാലക്കുടി

കട്ടപ്പന ഫെസ്റ്റിൽ സംഗീത വിസ്മയം തീർത്ത് പ്രസീത ചാലക്കുടി

ഇടുക്കിയുടെ ആഘോഷ രാവുകൾക്ക് സംഗീതത്തിന്റെ ആവേശതാളം പകർന്ന് പ്രശസ്ത നാടൻപാട്ട് ഗായിക പ്രസീത ചാലക്കുടി കട്ടപ്പന ഫെസ്റ്റ് 2K26 വേദിയെ ആവേശക്കടലാക്കി. കട്ടപ്പന മുനിസിപ്പൽ ഗ്രൗണ്ടിൽ നടന്ന സംഗീതനിശയിൽ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. തുടക്കം മുതൽ അവസാന നിമിഷം വരെ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയ പ്രകടനമാണ് പ്രസീതയും സംഘവും കാഴ്ചവെച്ചത്.

Slide 1
Slide 2
Slide 3
Slide 4

ജനപ്രിയ നാടൻപാട്ടുകളും ഫോക് ഗാനങ്ങളും സ്റ്റേജ് പെർഫോമൻസുമായി അവതരിപ്പിച്ചപ്പോൾ കാണികൾ കൈയടികളോടെയും ആർപ്പുവിളികളോടെയും പരിപാടിയെ ഏറ്റെടുത്തു. കുടുംബസമേതം എത്തിയ ജനക്കൂട്ടം വേദിക്ക് മുന്നിൽ നിറഞ്ഞുനിന്നത് ഫെസ്റ്റിന്റെ പ്രധാന ആകർഷണമായി. ഗാനങ്ങൾക്കൊപ്പമിരുന്ന് പ്രേക്ഷകരും ചുവടുവെച്ചതോടെ കട്ടപ്പന ഫെസ്റ്റ് വേദി ഉത്സവലഹരിയിൽ മുങ്ങി.

Slide 1
Slide 2
Slide 3
Slide 4

ഫ്ലവർ ഷോ, ലൈവ് ബേർഡ് ഷോ, മെഗാ ഫുഡ് കോർട്ട്, അമ്യൂസ്മെന്റ് പാർക്ക്, വിവിധ പ്രദർശന സ്റ്റാളുകൾ എന്നിവയ്ക്കൊപ്പം സ്റ്റേജ് പരിപാടികളും ഫെസ്റ്റിന് വലിയ ജനപങ്കാളിത്തമാണ് സമ്മാനിക്കുന്നത്. സംഗീതവും ആഘോഷവും ഒരുമിച്ചുചേർന്ന ഇന്നലത്തെ രാത്രി കട്ടപ്പന ഫെസ്റ്റിന്റെ ഏറ്റവും ശ്രദ്ധേയ നിമിഷങ്ങളിലൊന്നായതായി സംഘാടകർ അറിയിച്ചു.