പട്ടികവർഗ വികസന വകുപ്പിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്; വാക്ക് ഇൻ ഇന്റർവ്യൂ 28ന്
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ തൊടുപുഴ ഐ.ടി.ഡി.പി പ്രോജക്‌ട് ഓഫീസ്, കട്ടപ്പന, പൂമാല, പീരുമേട്, ഇടുക്കി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സഹായി കേന്ദ്രങ്ങളിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെ നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ജില്ലയിൽ സ്ഥിരതാമസമുള്ളതും വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളതുമായ 20 മുതൽ 35 വയസ് വരെ പ്രായമുള്ള യുവതീ-യുവാക്കൾക്ക് അപേക്ഷിക്കാം.
ഏതെങ്കിലും വിഷയത്തിൽ ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, മലയാളം ടൈപ്പിംഗ്, ഓൺലൈൻ അപേക്ഷകൾ തയ്യാറാക്കുന്നതിലുള്ള പരിജ്ഞാനം എന്നിവയാണ് യോഗ്യത. പട്ടികവർഗ ഉദ്യോഗാർത്ഥികൾക്കായുള്ള മാനേജ്‌മെന്റ് ട്രെയിനിംഗ് പൂർത്തിയാക്കിയവർക്ക് മുൻഗണന ലഭിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 17,500 രൂപ ഓണറേറിയമായി ലഭിക്കും.
താത്പര്യമുള്ളവർ ബയോഡേറ്റ, ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 28ന് രാവിലെ 10 മണിക്ക് തൊടുപുഴ ജില്ലാ ഐ.ടി.ഡി.പി ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
📞 കൂടുതൽ വിവരങ്ങൾക്ക്: 04862 222399.


