നാരുപാറ ശ്രീ അന്നപൂർണ്ണേശ്വരി ഭദ്രകാളി ദേവീ ഗുരുദേവ ക്ഷേത്രത്തിൽ ചുറ്റമ്പല സമർപ്പണം നടന്നു
നാരുപാറ ശ്രീ അന്നപൂർണ്ണേശ്വരി ഭദ്രകാളി ദേവീ ഗുരുദേവ ക്ഷേത്രത്തിന്റെ ചുറ്റമ്പലം എസ്.എൻ.ഡി.പി യോഗം കൗൺസിലർ ടി.പി. മൻമഥൻ നാടിന് സമർപ്പിച്ചു. ചടങ്ങുകളുടെ ഭാഗമായി രാവിലെ ഗണപതിഹോമം, ഉഷപൂജ, അഷ്ടദ്രവ്യസമേതം ഗണപതി പൂജ, അധിവാസം വിടർത്തൽ, പ്രതിഷ്ഠ ഹോമം എന്നിവ നടന്നു.
രാവിലെ 7.56നും 10.07നും മദ്ധ്യേ മിഥുനരാശി നേരത്ത് അഷ്ടബന്ധ നവീകരണ കലശം, ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ, ഗണപതി പ്രതിഷ്ഠ, ധ്വജ പ്രതിഷ്ഠ എന്നിവ നടത്തി. ക്ഷേത്രാചാര്യൻ സുരേഷ് ശ്രീധരൻ തന്ത്രി, ശിവഗിരിമഠത്തിലെ ബോധിതീർത്ഥ സ്വാമി എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. സോജു ശാന്തി, പ്രതീഷ് ശാന്തി, നിശാന്ത് ശാന്തി എന്നിവർ സഹകാർമികരായി.
വൈകിട്ട് നടന്ന ചുറ്റമ്പല സമർപ്പണ സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് അധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് പി. രാജൻ സമർപ്പണ സന്ദേശം നൽകി. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ മുഖ്യപ്രഭാഷണം നടത്തി.
അഡ്വ. കെ.ബി. സെൽവം, ജിപ്സി ജിമ്മി, കെ.എസ്. അനിൽകുമാർ, എൻ.ടി. ബിനോദ്, പി.ജെ. ജോൺസൺ, ജോബിൻ ഐമനത്ത്, ഗിരിജ ലാലു വരകിൽ, മനേഷ് കുടിക്കയത്ത്, കെ.എസ്. ജിസ്, ഷാജി പുലിയാമറ്റം, ജോബി കണിയാംകുടിയിൽ, ബിനീഷ് കോട്ടൂർ, ഷീല രാജീവ്, ജോമോൻ, അഖിൽ സാബു, കെ.എം. സുനിൽ, പ്രീത ബിജു, മിനി സജി, ബിബിൻ കുന്നിനിയിൽ, സുനീഷ് കോട്ടൂർ, തങ്കച്ചൻ പുത്തേട്ട്, അജീഷ് വാത്താത്ത്, മണി എഴുമാവിൽ, റെജി നമ്പ്യാർമഠത്തിൽ, ജയചന്ദ്രൻ പൂവാങ്കൽ, സന്തോഷ് വാത്താത്ത്, നിഷാ അനൂപ്, ഗോവിന്ദ് പി. തങ്കച്ചൻ, നന്ദന ജയചന്ദ്രൻ, ശ്രീലക്ഷ്മി സുനിൽ എന്നിവർ സംസാരിച്ചു.
ശാഖാ സെക്രട്ടറി സുനിൽ കൊച്ചയ്ത്ത് നന്ദി രേഖപ്പെടുത്തി. തുടർന്ന് തൊടുപുഴ വിശ്വദർശന നൃത്തകലാ കേന്ദ്രം അവതരിപ്പിച്ച “നടന വിസ്മയം-2026” അരങ്ങേറി.


