കാൻസർ പ്രതിരോധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
കേരളാ ജേർണൽ സെൽഫി റിപ്പോർട്ട് : ബിജു നൈനാൻ മരുതുക്കുന്നേൽ
ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ “കമ്മ്യൂണിറ്റി കണക്റ്റ്” പദ്ധതിയുടെ ഭാഗമായി മല്ലപ്പള്ളി ബ്ലോക്ക് സംയോജിത ശിശു വികസന സേവന പദ്ധതി (ഐസിഡിഎസ്)യുടെ സഹകരണത്തോടെ കാൻസർ പ്രതിരോധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
മല്ലപ്പള്ളി ബ്ലോക്കിലെ 132 അങ്കണവാടി പ്രവർത്തകരിലൂടെ കാൻസർ പ്രതിരോധ ബോധവത്കരണം സമൂഹത്തിന്റെ അടിത്തട്ടിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ബോധവത്കരണ ക്ലാസ് നടന്നു.
ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസറും ഗവേഷണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടറുമായ ഡോ. സംഗീത ജിതിൻ ക്ലാസിന് നേതൃത്വം നൽകി.
ഐസിഡിഎസ് പ്രോജക്ട് ഓഫീസർ അംബിക അന്തർജനം അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മാനേജർ അവിരാ ചാക്കോ പദ്ധതി വിശദീകരണം നിർവഹിച്ചു.
തുടർന്ന് നടന്ന സംശയനിവാരണ സെഷനിലും പങ്കെടുത്തവർ സജീവമായി പങ്കാളികളായി. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ബിച്ചു പി. ബാബു, ഡോ. അനില, ഡോ. അന്നലിയ, മല്ലപ്പള്ളി ബ്ലോക്ക് ഐസിഡിഎസ് പ്രോജക്ട് സൂപ്പർവൈസർ സിന്ധു രമേശൻ എന്നിവർ പരിപാടിയുടെ ഏകോപനത്തിന് നേതൃത്വം നൽകി.




