സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ലിറ്ററിന് നാല് രൂപ വർധിപ്പിച്ചു. പുതുക്കിയ വില ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും
സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ലിറ്ററിന് നാല് രൂപ വർധിപ്പിച്ചു. പുതുക്കിയ വില ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. മുഖ്യമന്ത്രി വി.ഡി. സതീശനെ പാൽവില വർധന സംബന്ധിച്ച് അറിയിച്ചിട്ടുണ്ടെന്ന് മില്‍മ ചെയർമാൻ കെ.എസ്. മണി അറിയിച്ചു.
മില്‍മ ഡയറക്ടർ ബോർഡ് യോഗത്തിനുശേഷമാണ് വില വർധന സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. നിലവിലെ വിലയിൽ നാല് രൂപ കൂട്ടിയതോടെ ഒരു ലിറ്റർ പാലിന്റെ വില 56 രൂപയാകും. കഴിഞ്ഞ സർക്കാർ തന്നെ വില വർധനയ്ക്ക് അംഗീകാരം നൽകിയിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
പുതിയ വർധനവിലൂടെ കർഷകർക്ക് ലിറ്ററിന് 3.33 രൂപ അധികമായി ലഭിക്കുന്ന തരത്തിലാണ് ക്രമീകരണം. ഇതോടൊപ്പം മില്‍മയുടെ മറ്റ് പാലിതര ഉൽപ്പന്നങ്ങൾക്കും ആനുപാതികമായി വില വർധിക്കാനാണ് സാധ്യത.
കഴിഞ്ഞ ഡയറക്ടർ ബോർഡ് യോഗത്തിൽ തന്നെ പാൽവില കൂട്ടാൻ തീരുമാനിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നതിനാൽ തീരുമാനം നടപ്പാക്കിയിരുന്നില്ല.




