യൂത്ത് ഒഴുകിയെത്തി; ജനസാഗരമായി കട്ടപ്പന ഫെസ്റ്റിലെ DJ ഷോ
കട്ടപ്പന ഫെസ്റ്റിന്റെ ഭാഗമായി ഇന്നലെ അരങ്ങേറിയ ഡിജെ ഷോയിൽ പങ്കടുക്കാൻ ആയിരങ്ങളാണ് കട്ടപ്പന സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. യുവജനങ്ങളുടെ വൻ സാന്നിധ്യത്തോടെ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു.
പ്രശസ്ത സിനിമാതാരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫുക്രു അവതരിപ്പിച്ച ഡിജെ വിത്ത് ഫോം പാർട്ടിയാണ് ഇന്നലെ പ്രധാന ആകർഷണമായത്. ഡിജെ സംഗീതത്തിനും ലൈറ്റ് ഷോകൾക്കും ഒപ്പമെത്തിയ ആവേശം പരിപാടിയെ ആഘോഷമാക്കി മാറ്റി.
പരിപാടി ആസ്വദിക്കാൻ യുവജനമാണ് കൂടുതലായും എത്തിയത്. കുടുംബസമേതം എത്തി ആഘോഷത്തിൽ പങ്കുചേർന്നവരും നിരവധിയായിരുന്നു.പരിപാടി തുടങ്ങുന്നതിന് മുൻപ് തന്നെ സ്റ്റേഡിയത്തിൽ ആളുകളുടെ വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്.
കട്ടപ്പന ഫെസ്റ്റുമായി ബന്ധപ്പെട്ട് വിവിധ ആരോപണങ്ങൾ ഉയർന്നിരുന്നുവെങ്കിലും ആഘോഷത്തിന്റെ ആവേശത്തെ അത് ബാധിച്ചില്ലെന്നാണ് ഫെസ്റ്റിൽ പങ്കെടുത്തവരുടെ പ്രതികരണം. അതേസമയം ഉയർന്നിരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കട്ടപ്പന നഗര സഭാ അധ്യക്ഷൻ ജോയി വെട്ടിക്കുഴി പ്രതികരിച്ചു.


