സീനിയർ ചേമ്പർ ഇന്റർനാഷണൽ, കട്ടപ്പന ലീജിയൻ സ്ഥാനാരോഹണവും കുടുംബസംഗമവും..
കട്ടപ്പന:
സീനിയർ ചേമ്പർ ഇന്റർനാഷണൽ കട്ടപ്പന ലീജിയൻ ഭാരവാഹികളുടെയും പുതിയ അംഗങ്ങളുടെയും സ്ഥാനാരോഹണവും കുടുംബസംഗമവും ഞായർ വൈകിട്ട് 5.30ന് കട്ടപ്പന ഏദൻ ഓഡിറ്റോറിയത്തിൽ നടക്കും. ദേശീയ പ്രസിഡന്റ് വാസുദേവൻ എം ഉദ്ഘാടനം ചെയ്യും. ലീജിയൻ പ്രസിഡന്റ് ജേക്കബ് എബ്രഹാം അധ്യക്ഷനാകും.
ഭാരവാഹികളായി സാജൻ ജോസഫ് (പ്രസിഡന്റ്), ഇ ആർ അശോക് (സെക്രട്ടറി), തങ്കച്ചൻ ആനിക്കാമുണ്ടയിൽ (ട്രഷറർ), കെ കെ റെജി (വൈസ് പ്രസിഡന്റ്), സണ്ണി സെബാസ്റ്റ്യൻ (ജോയിന്റ് സെക്രട്ടറി) തുടങ്ങിയവർ ചുമതലയേൽക്കും. വാർത്താസമ്മേളനത്തിൽ ജേക്കബ് എബ്രഹാം, ഇ ആർ അശോക്, സാജു ആന്റണി, ബിനു സി ചാണ്ടി, പി എം സുകു എന്നിവർ പങ്കെടുത്തു.


