കട്ടപ്പന ഫെസ്റ്റ് മെയ് 28 വരെ നീട്ടി

കട്ടപ്പന ഫെസ്റ്റ് മെയ് 28 വരെ നീട്ടി

കട്ടപ്പന: ജനങ്ങളുടെ പിന്തുണയും അഭ്യർത്ഥനയും പരിഗണിച്ച് കട്ടപ്പന ഫെസ്റ്റ് 2K26 മെയ് 28 വരെ നീട്ടിയതായി സംഘാടകർ അറിയിച്ചു. തുടക്ക ദിനം മുതൽ തന്നെ വലിയ ജനത്തിരക്കാണ് ഫെസ്റ്റിലേക്ക് അനുഭവപ്പെട്ടത്. നിലവിൽ ഹൈറേഞ്ചിലെ  വലിയ ആഘോഷ വേദിയായി ഫെസ്റ്റ് മാറിയിരിക്കുകയാണ്.

Slide 1
Slide 2
Slide 3
Slide 4

പ്രതിദിനം സംഘടിപ്പിക്കുന്ന കലാപരിപാടികൾ, ലൈവ് മ്യൂസിക് ഷോകൾ, ഡിജെ നൈറ്റുകൾ, കോമഡി മെഗാഷോകൾ എന്നിവയും ജനശ്രദ്ധ നേടുന്നുണ്ട്. ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളായ ഫ്ലവർ ഷോ, മെർമെയ്ഡ് ഷോ, അപൂർവ പക്ഷികളുമായി ഒരുക്കിയ ലൈവ് ബേർഡ് ഷോ എന്നിവ കുടുംബസമേതം എത്തുന്ന സന്ദർശകരെ ഏറെ ആകർഷിക്കുന്നു.

Slide 1
Slide 2
Slide 3
Slide 4

കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കും ഒരുപോലെ വിനോദമൊരുക്കുന്ന അമ്യൂസ്മെന്റ് പാർക്കും ഗെയിം സോണുകളും ഫെസ്റ്റിന് കൂടുതൽ നിറം പകരുന്നുണ്ട്. വിവിധ രുചികൾ പരിചയപ്പെടുത്തുന്ന ലൈവ് ഫുഡ് കോർട്ടും തിരക്കേറിയ കൺസ്യൂമർ സ്റ്റാളുകളും സന്ദർശകരുടെ പ്രിയ കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്.

ഓരോ ദിവസവും പുതുമ നിറഞ്ഞ അനുഭവങ്ങൾ സമ്മാനിക്കുന്ന കട്ടപ്പന ഫെസ്റ്റ് 2K26 ഇനി വരുന്ന ദിവസങ്ങളിലും കൂടുതൽ വിപുലമായ പരിപാടികളോടെ തുടരുമെന്ന് സംഘാടകർ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4