സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
രാജാക്കാട്: ലയൺസ് ക്ലബ്ബിന്റെയും രാജാക്കാട് മെഡിക്കൽ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമായ ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.
ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ജെയിൻ കുര്യാക്കോസ് അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനം എൽ.സി.എഫ് ജില്ലാ കോഡിനേറ്റർ ജെയിംസ് തെങ്ങുംകുടി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി ബ്രീസ് മുല്ലൂർ സ്വാഗതവും ട്രഷറർ എ. ഹംസ നന്ദിയും രേഖപ്പെടുത്തി.
അഡ്മിനിസ്ട്രേറ്റർ ജോയൽ വി. ഷാജു ക്യാമ്പിന്റെ വിശദീകരണം നടത്തി. രാജാക്കാട് മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ. വിജയ് ജയകുമാർ, ഗൈനക്കോളജിസ്റ്റ് ഡോ. എൻ.വി. സത്യബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി പാലക്കാട്ട്, ടൗൺ വാർഡ് മെമ്പർ ജോഷി കന്യാക്കുഴി എന്നിവർ സംസാരിച്ചു.
ക്യാമ്പിന്റെ ഭാഗമായി സർപ്പ ടീം ജില്ലാ ഫെസിലിറ്റേറ്റർ ടി.ബി. മനോജ് പാമ്പ് ബോധവത്കരണ ക്ലാസ് നയിച്ചു.
ഗൈനക്കോളജി, ജനറൽ മെഡിസിൻ, ശിശുരോഗ വിഭാഗം, പൾമണോളജി, ഇ.എൻ.ടി, ഓർത്തോപീഡിക്, പ്രമേഹ രോഗ വിഭാഗം, ജനറൽ സർജറി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് ആവശ്യമായ മരുന്നുകളും വിതരണം ചെയ്തു.


