ഇടുക്കി ജില്ലാതല സ്കൂൾ പ്രവേശനോത്സവം: സ്വാഗതസംഘം രൂപീകരിച്ചു

ഇടുക്കി ജില്ലാതല സ്കൂൾ പ്രവേശനോത്സവം: സ്വാഗതസംഘം രൂപീകരിച്ചു

2026-27 അധ്യയന വർഷത്തിലെ ഇടുക്കി ജില്ലാതല സ്കൂൾ പ്രവേശനോത്സവം ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്കൂൾ ൽ നടത്താൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട സ്വാഗതസംഘ രൂപീകരണ യോഗം മെയ് 26-ന് രാവിലെ 11.30 ന് സ്കൂൾ ഹാളിൽ ചേർന്നു.

ഇരട്ടയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെജി ഇലപ്പുലിക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സുനിതറാണി ടി.എസ് സ്വാഗതം ആശംസിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി സജി ഉദ്ഘാടനം നിർവഹിച്ചു. കട്ടപ്പന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി. രാജശേഖരൻ വിഷയാവതരണം നടത്തി.

പ്രവേശനോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി രക്ഷാധികാരി, വൈസ് ചെയർമാൻ, ജനറൽ കൺവീനർ, ജോയിന്റ് കൺവീനർമാർ എന്നിവരെ യോഗത്തിൽ തെരഞ്ഞെടുത്തു. കൂടാതെ വിവിധ ഉപസമിതികളും രൂപീകരിച്ചു.

സംഘാടക സമിതി

രക്ഷാധികാരികൾ

അഡ്വ. ഡീൻ കുര്യാക്കോസ് എം.പി.

സേനാപതി വേണു (എം.എൽ.എ., ഉടുമ്പൻചോല നിയോജക മണ്ഡലം)

റോയി കെ പൗലോസ് (എം.എൽ.എ., ഇടുക്കി നിയോജക മണ്ഡലം)

അപു ജോൺ ജോസഫ് (എം.എൽ.എ., തൊടുപുഴ നിയോജക മണ്ഡലം)

അഡ്വ. സിറിയക് തോമസ് (എം.എൽ.എ., പീരുമേട് നിയോജക മണ്ഡലം)

എ. രാജ (എം.എൽ.എ., ദേവികുളം നിയോജക മണ്ഡലം)

പ്രൊഫ. ഷീല സ്റ്റീഫൻ (പ്രസിഡന്റ്, ഇടുക്കി ജില്ലാ പഞ്ചായത്ത്)

ഷൈനി സജി (വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, ഇടുക്കി ജില്ലാ പഞ്ചായത്ത്)

വൈസ് ചെയർമാൻമാർ

ബാലസിംഗ് കെ

സ്റ്റെഫി സി.എസ്

രജനി കെ എ

റെജി ഇലിപ്പുലിക്കാട്ട്

ഗീത പി.സി. (ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ, ഇടുക്കി)

ജോയിന്റ് കൺവീനർമാർ

ആൻസൺ ജോസ് കെ.എ.എസ് (ഡി.ഇ.ഒ., കട്ടപ്പന)

സി. രാജശേഖരൻ (എ.ഇ.ഒ., കട്ടപ്പന)

സുനിതറാണി ടി.എസ് (ഹെഡ്മിസ്ട്രസ്)

യോഗത്തിൽ ബ്ലോക്ക് ഡിവിഷൻ മെമ്പർ സ്റ്റെഫി സി.എസ്, പി.ടി.എ പ്രസിഡന്റ് സൈൻ ജോസഫ്, ഉപജില്ലാ സീനിയർ സൂപ്രണ്ട് റിയാസ് എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ഉഷ കെ.എസ് നന്ദി രേഖപ്പെടുത്തി.

ജനപ്രതിനിധികൾ, കലാ-സാംസ്കാരിക പ്രവർത്തകർ, പി.ടി.എ/എം.പി.ടി.എ അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ വിപുലമായ രീതിയിൽ ജില്ലാതല പ്രവേശനോത്സവം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.