പ്ലസ് ടു റിസൾട്ടിൽ സംസ്ഥാനത്ത് ഒന്നാമതായി ഇടുക്കി

പ്ലസ് ടു റിസൾട്ടിൽ സംസ്ഥാനത്ത് ഒന്നാമതായി ഇടുക്കി

ഹയർസെക്കൻഡറി പരീക്ഷാഫലത്തിൽ ഇടുക്കി ജില്ല സംസ്ഥാനത്തെ ഏറ്റവും ഉയർന്ന വിജയശതമാനം നേടി ഒന്നാം സ്ഥാനത്തെത്തി. ജില്ലയുടെ വിജയശതമാനം 84.64 ആണ്. എറണാകുളം (83.56%), തൃശൂർ (82.09%), കോട്ടയം (81.68%) ജില്ലകളാണ് പിന്നാലെയുള്ളത്.

Slide 1
Slide 2
Slide 3
Slide 4

ജില്ലയിലെ 80 സ്കൂളുകളിൽ നിന്നായി 9404 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 7960 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 936 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം ജില്ലയ്ക്ക് 83 ശതമാനം വിജയമായിരുന്നു ലഭിച്ചത്. അന്ന് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനമായിരുന്നു. 2024ൽ വിജയശതമാനം 83.44 ആയിരുന്നു.

Slide 1
Slide 2
Slide 3
Slide 4

ഈ വർഷം ഏഴ് സ്കൂളുകൾ നൂറുമേനി വിജയം നേടി. കഴിഞ്ഞ തവണ ഇത് നാല് സ്കൂളുകളിലായിരുന്നു. അതേസമയം വാഗവരൈ ഗവ. എച്ച്.എസ്.എസ് സ്കൂളിൽ 12.5 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 32 പേരിൽ നാല് പേരാണ് വിജയിച്ചത്.

വി.എച്ച്.എസ്.ഇയിൽ 74.92% വിജയം

വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ജില്ലയ്ക്ക് 74.92 ശതമാനം വിജയമാണ് ലഭിച്ചത്. 905 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 678 പേർ വിജയിച്ചു. കഴിഞ്ഞ വർഷം ഇത് 75.69 ശതമാനമായിരുന്നു.

Slide 1
Slide 2
Slide 3
Slide 4

ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ 72.4 ശതമാനം വിജയത്തോടെ ജില്ല സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടി. 192 വിദ്യാർത്ഥികളിൽ 139 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ഏഴ് പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം 69.93 ശതമാനമായിരുന്നു വിജയം.

Slide 1
Slide 2
Slide 3
Slide 4

ഓപ്പൺ സ്കൂൾ വിഭാഗത്തിൽ 298 പേർ പരീക്ഷയെഴുതിയതിൽ 125 പേർ വിജയിച്ചു. വിജയശതമാനം 41.95 ആണ്. കഴിഞ്ഞ തവണ ഇത് 44.51 ശതമാനമായിരുന്നു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ ഉണ്ടായില്ല.

നൂറുമേനി വിജയം നേടിയ സ്കൂളുകൾ

സർക്കാർ സ്കൂളുകളിൽ:

പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ എച്ച്.എസ്.എസ് — 46 വിദ്യാർത്ഥികളും വിജയിച്ചു

പീരുമേട് ഗവ. മോഡൽ റസിഡൻഷ്യൽ എച്ച്.എസ്.എസ് — 37 വിദ്യാർത്ഥികളും വിജയിച്ചു

എയ്ഡഡ് സ്കൂളുകളിൽ:

മരിയാപുരം സെന്റ് മേരീസ് എച്ച്.എസ്.എസ് — 97 വിദ്യാർത്ഥികൾ വിജയിച്ചു

പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് — 14 വിദ്യാർത്ഥികൾ വിജയിച്ചു

മേരികുളം സെന്റ് മേരീസ് എച്ച്.എസ്.എസ് — 99 വിദ്യാർത്ഥികൾ വിജയിച്ചു

അൺഎയ്ഡഡ് സ്കൂളുകളിൽ:

തൊടുപുഴ ജയ് റാണി ഇ.എം.എച്ച്.എസ്.എസ് — 62 വിദ്യാർത്ഥികൾ വിജയിച്ചു

അട്ടപ്പള്ളം സെന്റ് തോമസ് ഇ.എം.എച്ച്.എസ്.എസ് — 50 വിദ്യാർത്ഥികൾ വിജയിച്ചു