സെന്‍സസ് 2027: സ്വന്തമായി വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ജൂണ്‍ 16 മുതല്‍ അവസരം

സെന്‍സസ് 2027: സ്വന്തമായി വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ജൂണ്‍ 16 മുതല്‍ അവസരം

രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സെന്‍സസിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സ്വന്തമായി വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്തുന്നതിനുള്ള (Self Enumeration) സൗകര്യം ജൂണ്‍ 16 മുതല്‍ ലഭ്യമാകും. ജൂണ്‍ 16 മുതല്‍ 30 വരെയാണ് വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള സമയം.

ജൂലൈ 1 മുതല്‍ 31 വരെ സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി വിവരശേഖരണം നടത്തുന്നതിന് മുന്നോടിയായാണ് കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ നേരിട്ട് സമര്‍പ്പിക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. ഏകദേശം 15 മുതല്‍ 20 മിനിറ്റിനുള്ളില്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാകും.

se.census.gov.in പോര്‍ട്ടലില്‍ പ്രവേശിച്ച ശേഷം സംസ്ഥാനം തെരഞ്ഞെടുത്ത് കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്യണം. ഒരു കുടുംബത്തിന് ഒരു മൊബൈല്‍ നമ്പര്‍ മാത്രമേ ഉപയോഗിക്കാനാകൂ. തുടര്‍ന്ന് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കുകയും ഒ.ടി.പി. പരിശോധന പൂര്‍ത്തിയാക്കുകയും വേണം. ഒരിക്കല്‍ തെരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാന്‍ സാധിക്കില്ല.

താമസസ്ഥലത്തിന്റെ ലൊക്കേഷന്‍ വിവരങ്ങള്‍ നല്‍കിയ ശേഷം പോര്‍ട്ടലിലെ മാപ്പില്‍ ‘റെഡ് മാര്‍ക്കര്‍’ ഉപയോഗിച്ച് വീട് കൃത്യമായി അടയാളപ്പെടുത്തണം. തുടര്‍ന്ന് സെന്‍സസ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി വിവരങ്ങള്‍ പരിശോധിച്ച ശേഷം അന്തിമ സമര്‍പ്പണം നടത്താം.

വിവരങ്ങള്‍ വിജയകരമായി സമര്‍പ്പിച്ചാല്‍ ‘H’ എന്ന അക്ഷരത്തില്‍ ആരംഭിക്കുന്ന 11 അക്ക പ്രത്യേക Self Enumeration ID (SE ID) ലഭിക്കും. പിന്നീട് സെന്‍സസ് ഉദ്യോഗസ്ഥര്‍ വീട് സന്ദര്‍ശിക്കുമ്പോള്‍ ഈ ഐഡി നല്‍കിയാല്‍ വിവരങ്ങള്‍ ഡിജിറ്റലായി സ്ഥിരീകരിക്കും.

Slide 1
Slide 2
Slide 3
Slide 4

ജൂണ്‍ 30-നകം വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാത്തവര്‍ക്ക് സെല്‍ഫ് എന്യൂമറേഷന്‍ സൗകര്യം ലഭിക്കില്ല. അത്തരം കുടുംബങ്ങളുടെ വിവരങ്ങള്‍ സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി നേരിട്ട് ശേഖരിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4