ശാന്തിഗ്രാം സ്റ്റേഡിയം പച്ച അണിയുന്നു; പരിസ്ഥിതി ദിനത്തിൽ ബഫല്ലോ ഗ്രാസ് നടീൽ നടത്തി

ശാന്തിഗ്രാം സ്റ്റേഡിയം പച്ച അണിയുന്നു; പരിസ്ഥിതി ദിനത്തിൽ ബഫല്ലോ ഗ്രാസ് നടീൽ നടത്തി

ഇരട്ടയാർ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ ശാന്തിഗ്രാം സ്കൂൾ സ്റ്റേഡിയത്തിൽ ബഫല്ലോ ഗ്രാസ് നടീൽ നടത്തി. ശാന്തിഗ്രാം സ്പോർട്സ് അസോസിയേഷന്റെയും ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പൊതുജനങ്ങളുടെ സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ടിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എ. രജനി ബഫല്ലോ ഗ്രാസ് നടീൽ ഉദ്ഘാടനം നിർവഹിച്ചു.

പരിസ്ഥിതി പ്രവർത്തകനും ഗാന്ധിജി സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റുമായ സജിദാസ് മോഹൻ,കായികാധ്യാപകൻ ഡൊമിനിക് , ശാന്തിഗ്രാം സ്പോർട്സ് അസോസിയേഷൻ, ഫുട്ബോൾ ക്ലബ് ഭാരവാഹികൾ ജിൻസ് വാതല്ലൂർ,ടോമി ആനിക്കാമുണ്ടയിൽ, അരുൺ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4

പദ്ധതിയുടെ ഭാഗമായി മെസഞ്ചർ സിറ്റി സ്പോർട്സ് ക്ലബ് 10000 രൂപ സംഭാവനയായി നൽകി.സ്റ്റേഡിയം കൂടുതൽ മനോഹരവും കളിക്കാർക്ക് അനുയോജ്യവുമായ പുൽത്തകിടിയാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Slide 1
Slide 2
Slide 3
Slide 4