ഉന്നതിയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തി
തേക്കടി: പെരിയാർ ടൈഗർ റിസർവ് ഈസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ‘ഉന്നതി’ യിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. അസിസ്റ്റന്റ് ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഓഫീസർ (AFD) ലക്ഷ്മി ആർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ തേക്കടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഫ്രാൻസിസ് എം. യോഹന്നാൻ അധ്യക്ഷത വഹിച്ചു.
പെരിയാർ ടൈഗർ റിസർവിന്റെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളോടൊപ്പം സമൂഹക്ഷേമ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. TDPCയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തത് കുട്ടികളിൽ ഏറെ സന്തോഷവും ആവേശവും സൃഷ്ടിച്ചു.
TDPC അംഗങ്ങളായ ജോസ്, മനു, ദീപു, സോഷ്യോളജിസ്റ്റ് അഖില, EDC സെക്രട്ടറി കൃഷ്ണവേണി എന്നിവർ ചടങ്ങിൽ പങ്കെടുത്ത് വിദ്യാർത്ഥികൾക്ക് പുതിയ അധ്യയന വർഷാശംസകൾ നേർന്നു.തുടർന്ന് കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പരിപാടിയുടെ സമാപനത്തിൽ ആഷ്‌ലി മോഹൻ നന്ദി രേഖപ്പെടുത്തി.




