പരിസ്ഥിതി പുനഃസ്ഥാപന യജ്ഞവുമായി അയ്യപ്പൻകോവിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസ്

പരിസ്ഥിതി പുനഃസ്ഥാപന യജ്ഞവുമായി അയ്യപ്പൻകോവിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസ്

കാഞ്ചിയാർ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അയ്യപ്പൻകോവിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസിന്റെ നേതൃത്വത്തിൽ പരിസ്ഥിതി പുനഃസ്ഥാപന യജ്ഞം സംഘടിപ്പിച്ചു. പ്രകൃതിസംരക്ഷണത്തിന്റെയും വനപുനരുദ്ധാരണത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച പരിപാടിയിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി.

മുരിക്കാട്ടുകുടി ജി.ടി.എച്ച്.എസ്, ലബ്ബക്കട ജെ.പി.എം കോളേജ് എന്നിവിടങ്ങളിൽ നിന്നായി അൻപതോളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. മറ്റപ്പള്ളി വനമേഖലയിൽ 100 തൈകളാണ് നട്ടുപിടിപ്പിച്ചത്. പ്രദേശത്ത് സ്വാഭാവികമായി വളരുന്ന വിവിധ ഇനം വൃക്ഷങ്ങളുടെ തൈകളാണ് നട്ടത്.

മുൻപ് യൂക്കാലി തോട്ടമായിരുന്ന പ്രദേശം പരിസ്ഥിതി പുനഃസ്ഥാപന പദ്ധതിയുടെ ഭാഗമായി തദ്ദേശീയ വൃക്ഷവർഗങ്ങൾ നട്ടുപിടിപ്പിച്ച് വനവൽക്കരിക്കുകയാണ് ലക്ഷ്യമിടുന്നത്. ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും പ്രകൃതിദത്ത വനവ്യവസ്ഥ പുനഃസൃഷ്ടിക്കുന്നതിനും ഈ പ്രവർത്തനം സഹായകരമാകുമെന്ന് വനപാലകർ അറിയിച്ചു.

കാഞ്ചിയാറിൽ നടന്ന പരിപാടിക്ക് അയ്യപ്പൻകോവിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.ബി. രതീഷ് നേതൃത്വം നൽകി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിനോദ്, എസ്.എഫ്.ഒ അനിൽ കെ., ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബെനഡിറ്റ്, ആര്യ വി.എസ്., വാച്ചർ ഒമാന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് വനസംരക്ഷണത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണവും നൽകി.

Slide 1
Slide 2
Slide 3
Slide 4