മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കട്ടപ്പനയിൽ നടന്നു

മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കട്ടപ്പനയിൽ നടന്നു

മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കട്ടപ്പനയിൽ നടന്നു. നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് പി.ബി. അഭിലാഷ് അധ്യക്ഷത വഹിച്ചു.

പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ ഫീസ് വർധന ചെറുകിട ലാബുകളുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നും, സർക്കാർ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലിലെ അപാകതകൾ പരിഹരിക്കണമെന്നും പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.

അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ. രജീഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി. പ്രവീൺ ലാൽ, ട്രഷറർ സിനോജ് മാത്യു, ജോയിന്റ് സെക്രട്ടറി ഷിനി ശ്രീനിവാസ്, തൊടുപുഴ മേഖല പ്രസിഡന്റ് സഗേഷ് കുമാർ, ഉടുമ്പഞ്ചോല മേഖല സെക്രട്ടറി അജോ വർഗീസ്, കണ്ണൂർ ജില്ലാ പ്രസിഡന്റ് ഉമേഷ് കുമാർ, ഉടുമ്പഞ്ചോല മേഖല പ്രസിഡന്റ് ഷാനവാസ് ഖാൻ എന്നിവർ സംസാരിച്ചു.

സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി പി.ബി. അഭിലാഷ് (പ്രസിഡന്റ്), പി. പ്രവീൺ ലാൽ (സെക്രട്ടറി), സിനോജ് മാത്യു (ട്രഷറർ), ഷാനവാസ് ഖാൻ (വൈസ് പ്രസിഡന്റ്), ഷിനി ശ്രീനിവാസ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.