ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ മെറിറ്റ് ഡേ 'ലൂമിനസ് സ്റ്റാർസ് 2K26' ആവേശോജ്ജ്വലമായി; ഉന്നത വിജയികളെ ആദരിച്ചു.
ഇരട്ടയാർ: ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു, എസ് എസ് എൽ സി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച മെറിറ്റ് ഡേ 'ലൂമിനസ് സ്റ്റാർസ് 2K26' സെന്റ് തോമസ് പാരിഷ് ഹാളിൽ നടന്നു.
സ്കൂൾ മാനേജർ റവ. ഫാ. സക്കറിയാസ് കുമ്മണ്ണുപ്പറമ്പിലിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ഉടുമ്പൻചോല എം.എൽ.എ അഡ്വ. സേനാപതി വേണു ഉദ്ഘാടനം ചെയ്തു. ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോർജ് തകടിയേൽ മുഖ്യാതിഥിയായി പങ്കെടുത്ത് മികച്ച വിജയം കൈവരിച്ച പ്രതിഭകൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ ശ്രീ. സിബി ജോസഫ് വലിയമറ്റം സ്വാഗതം ആശംസിച്ച ചടങ്ങിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. രജനി കെ. എ. മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി. ഷൈനി സാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി. ജയ്സമ്മ സണ്ണി, ഇരട്ടയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. റെജി ഇലിപ്പുലിക്കാട്ട്, പി.ടി.എ പ്രസിഡന്റും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ശ്രീ. സിജോ ഇലന്തൂർ, വാർഡ് മെമ്പർ ശ്രീമതി. ഷീബ അജയ്, ഹെഡ്മിസ്ട്രസ് ശ്രീമതി. ജിജിമോൾ മാത്യു, മുൻ പ്രിൻസിപ്പൽ ശ്രീ. ജിജി എബ്രഹാം, എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി. ബിനു ജസ്റ്റിൻ, ശ്രീ. സെസിൽ ജോസ് എന്നിവർ സമ്മേളനത്തിൽ ആശംസകൾ നേർന്നു സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രി.ഡിന്റോമോൻ ജോസ്
യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.മികച്ച വിജയം നേടിയ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.


