ഓപ്പറേഷന്‍ തൂഫാൻ: കട്ടപ്പനയിലും വ്യാപക പരിശോധന

ഓപ്പറേഷന്‍ തൂഫാൻ: കട്ടപ്പനയിലും  വ്യാപക പരിശോധന

കട്ടപ്പന: "ഓപ്പറേഷന്‍ തൂഫാൻ" പദ്ധതിയുടെ ഭാഗമായി കട്ടപ്പന നഗരത്തിൽ ഇന്ന് പോലീസിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരി വസ്തുക്കളുടെ വിൽപ്പന വ്യാപകമാകുന്നതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഞായറാഴ്ച രാവിലെ മുതൽ കട്ടപ്പന മാർക്കറ്റ് പരിസരത്തും പുതിയതും പഴയതുമായ ബസ് സ്റ്റാൻഡ് മേഖലകളിലും പരിശോധന ശക്തമാക്കി. കട്ടപ്പന പോലീസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.

ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും തടയുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുമായാണ് പരിശോധന സംഘടിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു. വരും ദിവസങ്ങളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.