ഡി.വൈ.എഫ്‌.ഐ ഇടുക്കി ജില്ലാ സമ്മേളനം ; ബി. അനൂപ് പ്രസിഡന്റും എസ്. സുധീഷ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു

ഡി.വൈ.എഫ്‌.ഐ ഇടുക്കി ജില്ലാ സമ്മേളനം ; ബി. അനൂപ് പ്രസിഡന്റും എസ്. സുധീഷ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു

അടിമാലിയില്‍ നടന്ന ഡി.വൈ.എഫ്‌.ഐ ഇടുക്കി ജില്ലാ സമ്മേളനം പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബി. അനൂപ് പ്രസിഡന്റായും എസ്. സുധീഷ് സെക്രട്ടറിയായും എം.എസ്. ശരത് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

പി.പി. പ്രശാന്ത്, അഥീന സിബി, അരുണ്‍ അശോകന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും തേജസ് കെ. ജോസ്, വിനോദ് റൂണി, എം.ആര്‍. രഞ്ജിത് എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. 13 അംഗ സെക്രട്ടറിയേറ്റിനെയും 45 അംഗ ജില്ലാ കമ്മിറ്റിയെയും 18 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു.

മൂന്നുദിവസം നീണ്ട സമ്മേളനം അടിമാലിയില്‍ നടന്ന വമ്പിച്ച പ്രകടനത്തോടെയാണ് സമാപിച്ചത്. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം P. രാജീവ് ഉദ്ഘാടനം ചെയ്തു. വിവിധ നേതാക്കള്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു.