ട്രോളിങ് നിരോധനം: മീൻ വില കുത്തനെ ഉയരുന്നു
സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവിൽ വന്നതോടെ മത്സ്യവിലയിൽ വൻ വർധന. വിപണിയിലേക്കുള്ള മീൻ ലഭ്യത കുറഞ്ഞതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.
അയല, മത്തി, നെയ്മീൻ, ചെമ്മീൻ തുടങ്ങിയ മത്സ്യങ്ങൾക്ക് 20 മുതൽ 50 ശതമാനം വരെ വില വർധിച്ചതായി വ്യാപാരികൾ അറിയിച്ചു. പീസ് മീനുകൾക്കും വലിയ തോതിൽ വില ഉയർന്നിട്ടുണ്ട്. ഒരു കിലോ കേര മീനിന് 600 രൂപ വരെ നൽകേണ്ട സാഹചര്യമാണുള്ളത്.
ട്രോളിങ് നിരോധന കാലത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനം അനുവദിച്ചിട്ടുണ്ടെങ്കിലും വിപണിയിലെ ആവശ്യത്തിന് അനുസരിച്ചുള്ള ലഭ്യത ഉറപ്പാക്കാൻ കഴിയുന്നില്ല. ഉൾനാടൻ മേഖലകളിലാണ് വിലവർധന കൂടുതൽ അനുഭവപ്പെടുന്നത്.
മത്സ്യവില വർധന കുടുംബ ബജറ്റുകൾക്കും ഹോട്ടൽ, കേറ്ററിംഗ് മേഖലകൾക്കും തിരിച്ചടിയായിരിക്കുകയാണ്. വരും ദിവസങ്ങളിലും വില ഇനിയും ഉയരാനിടയുണ്ടെന്നാണ് വിലയിരുത്തൽ.



