വാഴവര ഗവൺമെൻറ് ഹൈസ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു
കട്ടപ്പന: വാഴവര ഗവൺമെന്റ് ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി, വിവിധ സ്കൂൾ ക്ലബ്ബുകൾ, വായനാദിനാഘോഷം, ഇംഗ്ലീഷ് ഭാഷാ പരിപോഷണ പദ്ധതി (EEP@GHSV) എന്നിവയുടെ സംയുക്ത ഉദ്ഘാടനം സംഘടിപ്പിച്ചു.PTA പ്രസിഡന്റ് ശ്രീ. ബിനീഷ് വി.വി അധ്യക്ഷത വഹിച്ചു. പ്രമുഖ കാർട്ടൂണിസ്റ്റ് ശ്രീ. സജിദാസ് മോഹൻ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും സ്കൂളിലെ വിവിധ ക്ലബ്ബുകളുടെയും ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.
തുടർന്ന് നടന്ന വായനാദിനാഘോഷങ്ങളുടെ ഉദ്ഘാടനവും അനുസ്മരണവും എഴുത്തുകാരി ശ്രീമതി. സുമ റോസ് നിഹാരിക നിർവ്വഹിച്ചു. വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷാഭിരുചി വളർത്തുന്നതിനായുള്ള പ്രത്യേക പദ്ധതിയുടെ (EEP@GHSV) ഉദ്ഘാടനം എംഇഎസ് വണ്ടന്മേട് അധ്യാപകനായ ശ്രീ. റിയാസ് സലാഹുദ്ദീൻ നിർവ്വഹിച്ചു. ചടങ്ങിൽ റിട്ട. സബ് ഇൻസ്പെക്ടറും എഴുത്തുകാരനുമായ ശ്രീ. വിനോദ്കുമാർ ടി വായനാദിന സന്ദേശം നൽകുകയും സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തക സമർപ്പണം നടത്തുകയും ചെയ്തു. എസ്എംസി ചെയർപേഴ്സൺ ശ്രീ. സാജു കെ.ഡി, എംപിടിഎ പ്രസിഡന്റ് ശ്രീമതി. അഞ്ചു അജേഷ്, സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ആനിരാമോൾ വി.ജി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.



