ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു

കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നഷാ മുക്ത് ഭാരത് അഭിയാൻ (എൻ.എം.ബി.എ) പദ്ധതിയുടെ ഭാഗമായി സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തിൽ, ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ ഇടുക്കി ജില്ലയിൽ വിപുലമായ ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിക്കുന്നു.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് അടിമാലിയിൽ നടക്കുന്ന ജില്ലാതല ഉദ്ഘാടന പരിപാടിക്ക് മുന്നോടിയായി ജില്ലാ സാമൂഹികനീതി ഓഫീസിന്റെ നേതൃത്വത്തിൽ ജില്ലയിലെ സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി ചിത്രരചന (ജലച്ചായം) മത്സരം സംഘടിപ്പിക്കും.

അടിമാലി ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന മത്സരത്തിൽ

  • 8 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾ
  • 11, 12 ക്ലാസ് വിദ്യാർഥികൾ
  • കോളജ് വിദ്യാർഥികൾ

എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടത്തുന്നത്.

വിജയികൾക്ക് സർട്ടിഫിക്കറ്റ്, ട്രോഫി എന്നിവയ്‌ക്കൊപ്പം ക്യാഷ് അവാർഡും നൽകും.

മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ജൂൺ 24ന് ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി രജിസ്റ്റർ ചെയ്യണം.

📞 ഫോൺ: 9496456464