‘പ്രിയദർശിനി യാത്രാ പദ്ധതി’; ലോഗോ രൂപകൽപ്പനാ മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു
തിരുവനന്തപുരം: വനിതാ ശാക്തീകരണവും സാമൂഹിക സമത്വവും ലക്ഷ്യമാക്കി കേരള സർക്കാർ നടപ്പിലാക്കുന്ന പ്രിയദർശിനി യാത്രാ പദ്ധതിയ്ക്ക് അനുയോജ്യമായ ലോഗോ രൂപകൽപ്പന ചെയ്യുന്നതിനായി പൊതുജനങ്ങളിൽ നിന്നും യാത്രക്കാരിൽ നിന്നും എൻട്രികൾ ക്ഷണിച്ചു.
വനിതകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുന്ന പദ്ധതിയുടെ ആശയങ്ങളും ലക്ഷ്യങ്ങളും പ്രതിഫലിപ്പിക്കുന്ന സൃഷ്ടിപരമായ ലോഗോകളാണ് ക്ഷണിക്കുന്നത്.
മികച്ച ലോഗോയ്ക്ക് 10,000 രൂപയുടെ സമ്മാനം നൽകും. ലോഗോയിൽ സ്ത്രീ ശാക്തീകരണം, സാമൂഹിക സമത്വം, സ്വതന്ത്ര യാത്ര തുടങ്ങിയ ആശയങ്ങൾ വ്യക്തമായി പ്രതിഫലിക്കണമെന്നും ‘പ്രിയദർശിനി’ പദ്ധതിയുടെ സന്ദേശം ഉൾക്കൊള്ളണമെന്നും നിർദേശിച്ചിട്ടുണ്ട്.
ലോഗോ പൂർണ്ണമായും സൃഷ്ടാവിന്റെ സ്വന്തം രൂപകൽപ്പനയായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയുടെ ഉപയോഗാവകാശം കെ.എസ്.ആർ.ടി.സി.യ്ക്ക് ആയിരിക്കും.
PNG, PSD, PDF, CDR, Vector Format എന്നിവയിൽ ലോഗോകൾ സമർപ്പിക്കാം. കുറഞ്ഞത് 300 DPI റസലൂഷനും 6000 × 6000 പിക്സൽ വലുപ്പവും ഉണ്ടായിരിക്കണം.
പേര്, വിലാസം, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, 50 മുതൽ 100 വാക്കുകൾ വരെയുള്ള ആശയ വിവരണം എന്നിവ സഹിതം എൻട്രികൾ അയയ്ക്കണം.
എൻട്രികൾ അയക്കേണ്ട ഇ-മെയിൽ: priyadarshini@keralartc.com
അവസാന തീയതി: 2026 ജൂൺ 30.



