തൊഴിലാളികൾക്കായി ബോധവൽക്കരണ പരിപാടിയും പരാതി പരിഹാര അദാലത്തും 29 ന്

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും (EPFO) എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനും (ESIC) സംയുക്തമായാണ് ബോധവൽക്കരണ പരിപാടിയും പരാതി പരിഹാര അദാലത്തും സംഘടിപ്പിക്കുന്നത്

തൊഴിലാളികൾക്കായി ബോധവൽക്കരണ പരിപാടിയും പരാതി പരിഹാര അദാലത്തും 29 ന്

ഇടുക്കി ജില്ലയിലെ തൊഴിലാളികൾ, തൊഴിലുടമകൾ, പെൻഷൻകാർ എന്നിവർക്കായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും (EPFO) എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനും (ESIC) സംയുക്തമായി ബോധവൽക്കരണ പരിപാടിയും പരാതി പരിഹാര അദാലത്തും സംഘടിപ്പിക്കുന്നു.

29ന് രാവിലെ 9 മുതൽ വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹാളിലാണ് പരിപാടി നടക്കുക. ഇ.പി.എഫ് സംബന്ധമായ പരാതികൾ മൂന്നാർ ഇ.പി.എഫ് ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ 24ന് മുൻപ് സമർപ്പിക്കാം. ഇ.എസ്.ഐ സംബന്ധമായ പരാതികൾ ഇ.എസ്.ഐ കോർപ്പറേഷൻ ഓഫീസിലും നൽകാവുന്നതാണ്.

പരിപാടി ദിവസം നേരിട്ട് ഹാജരായി നൽകുന്ന പരാതികളും സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9497401056, 8921247470.