ബജറ്റ് നിർദേശം ലഹരിവിരുദ്ധ പോരാട്ടത്തെ തകർക്കും: ഓർത്തഡോക്സ് സഭ

ബജറ്റ് നിർദേശം ലഹരിവിരുദ്ധ പോരാട്ടത്തെ തകർക്കും: ഓർത്തഡോക്സ് സഭ

കോട്ടയം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള സർക്കാർ ബജറ്റ് നിർദേശത്തിനെതിരെ കടുത്ത വിയോജിപ്പുമായി ഓർത്തഡോക്സ് സഭ. ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കുന്നതാണ് ഈ നടപടിയെന്ന് ഓർത്തഡോക്സ് സഭ മാധ്യമവിഭാഗം പ്രസിഡന്റ് ഡോ. യൂഹാനോൻ മാർ ദിയസ്കോരോസ് കുറ്റപ്പെടുത്തി.

​ലഹരിക്ക് വീര്യം കുറഞ്ഞതെന്നോ കൂടിയതെന്നോ ഉള്ള വ്യത്യാസമില്ലെന്നും എല്ലാ ലഹരിയും ഒരുപോലെ വിഷമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വീര്യം കുറഞ്ഞ മദ്യം എളുപ്പത്തിൽ ലഭ്യമാക്കിയാൽ യുവാക്കൾ മാരകമായ ലഹരിപദാർത്ഥങ്ങളിലേക്ക് തിരിയില്ലെന്ന വാദത്തിന് യാതൊരു യുക്തിയുമില്ല. വലിയ ഭൂരിപക്ഷം നൽകി ജനങ്ങൾ ഒരു സർക്കാരിനെ അധികാരത്തിലേറ്റുന്നത് ജനങ്ങൾക്ക് നന്മ ചെയ്യാനാണെന്നും അല്ലാതെ അവരെ ലഹരിയുടെ അടിമകളാക്കാനല്ലെന്നും ഡോ. യൂഹാനോൻ മാർ ദിയസ്കോരോസ് വ്യക്തമാക്കി.