പാമ്പാടി വെണ്ണിമല റോഡിൽ വാഹനാപകടം; ഓട്ടോ ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
കോട്ടയം: ഇന്ന് വൈകുന്നേരം ആറുമണിയോടെ പാമ്പാടി വെണ്ണിമല റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കേറ്റു.
പജീറോ ജീപ്പും പാസഞ്ചർ ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവറായ എട്ടാം മൈൽ സ്വദേശി തോട്ടപ്പള്ളി ബിജുവിനും യാത്രക്കാർക്കും പരിക്കേറ്റു.
പരിക്കേറ്റവരെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗത തടസ്സവും അനുഭവപ്പെട്ടു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.



