പോളിയോ ഇമ്യൂണൈസേഷൻ: ജില്ലാതല ഉദ്ഘാടനം ജനറൽ ആശുപത്രിയിൽ നടന്നു

പോളിയോ ഇമ്യൂണൈസേഷൻ: ജില്ലാതല ഉദ്ഘാടനം ജനറൽ ആശുപത്രിയിൽ നടന്നു

കോട്ടയം: പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം ജനറൽ ആശുപത്രിയിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സാം സാവിയോ സ്വാഗതം പറഞ്ഞു. ജില്ലയിൽ 79,732 കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകിയതായി ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. ബി.കെ പ്രസീത അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4

ചടങ്ങിൽ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ വൈശാഖ്, കോട്ടയം നഗരസഭ ചെയർമാൻ എം.പി സന്തോഷ് കുമാർ, നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സാലി മാത്യൂസ്, മുനിസിപ്പൽ കൗൺസിലർ ജോൺ വർഗീസ് എന്നിവർ പങ്കെടുത്തു.

ജില്ലാ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സി.ജെ സിത്താര, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ സുഷമ, ഡി.പി.എച്ച് ഇൻചാർജ് എം.ആർ കാഞ്ചന, എം.സി ഇൻചാർജ് നാൻസി, ജനറൽ ആശുപത്രി ആർ.എം.ഒ ഡോ. എസ്. ദീപു, മാസ് മീഡിയ ഓഫീസർമാരായ എസ്. സജീവ്, ടി.ആർ ബിജു എന്നിവരും ചടങ്ങിൽ സന്നിഹിതരായി.