തോട്ടകം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷിക ചടങ്ങുകൾ ജൂലൈ 2ന്

തോട്ടകം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷിക ചടങ്ങുകൾ ജൂലൈ 2ന്

വൈക്കം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള മേജർ തോട്ടകം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷിക ചടങ്ങുകൾ ജൂലൈ 2ന് നടക്കും.

ക്ഷേത്രം തന്ത്രി ഭദ്രകാളി മറ്റപ്പള്ളി ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരിയുടെയും മേൽശാന്തി കൈപ്പള്ളി ഇല്ലം ബ്രഹ്മശ്രീ ഗിരീഷ് നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക.പ്രതിഷ്ഠാവാർഷികത്തിന്റെ ഭാഗമായി പാലഭിഷേകം, പഞ്ചാമൃത അഭിഷേകം, കലശപൂജ, ബ്രഹ്മകലശം എഴുന്നള്ളിപ്പ്, നിറമാല തുടങ്ങിയ വിവിധ ചടങ്ങുകൾ സംഘടിപ്പിക്കും.

Slide 1
Slide 2
Slide 3
Slide 4

ചടങ്ങുകളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര സബ് ഗ്രൂപ്പ് ഓഫീസർ അനിൽകുമാർ അറിയിച്ചു.