സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പളപരിഷ്‌കരണം; മിനിമം വേജസ് ആക്ട് പരിഷ്‌കരിക്കുമെന്ന് ആരോഗ്യമന്ത്രി
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളപരിഷ്‌കരണവുമായി ബന്ധപ്പെട്ട് മിനിമം വേജസ് ആക്ട് പരിഷ്‌കരിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. നിയമസഭയിലെ ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.
ശമ്പളപരിഷ്‌കരണം പരിഗണിക്കുന്ന സാഹചര്യത്തിൽ സമരം നടത്തുന്ന നഴ്സുമാർ സമരത്തിൽ നിന്ന് പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കേരളം ആരോഗ്യരംഗത്ത് വലിയ മുന്നേറ്റം കൈവരിച്ചിട്ടും സംസ്ഥാനത്തിന് എയിംസ് അനുവദിക്കാത്തത് ദൗർഭാഗ്യകരമാണെന്നും കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനായി ഉടൻ കേന്ദ്രസർക്കാരിന് കത്തയയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എയിംസിനായി നാല് സ്ഥലങ്ങൾ സർക്കാർ കണ്ടെത്തി സജ്ജമാക്കിയിട്ടുണ്ടെന്നും ഇതിൽ നിന്ന് കേന്ദ്രസംഘം തെരഞ്ഞെടുക്കുന്ന സ്ഥലം ഏറ്റെടുത്ത് നൽകുമെന്നും കെ. മുരളീധരൻ അറിയിച്ചു.



