തൃശ്ശൂരിൽ ബസ് അപകടം ഒരു മരണം,ഏഴു പേർക്ക് പരിക്ക്

തൃശ്ശൂരിൽ ബസ് അപകടം ഒരു മരണം,ഏഴു പേർക്ക് പരിക്ക്

തൃശൂരിൽ കെഎസ്ആർടിസി ലോ ഫ്ലോർ ബസ് കടയിൽ ഇടിച്ചു കയറി. ബസ് ഡ്രൈവർ എറണാകുളം പള്ളുരുത്തി സ്വദേശി ജോർജ് ജോസഫ്    മരണപ്പെട്ടു.ഏഴ് പേർക്ക് പരിക്ക്.

Slide 1
Slide 2
Slide 3
Slide 4

തൃശൂർ അക്കിക്കാവിൽ കെഎസ്ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചു കയറി.കുന്നംകുളം അക്കിക്കാവിലാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി 10. 50 ഓടെയായിരുന്നു അപകടം. ചങ്ങരംകുളം ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ബസിനുമുന്നിലേക്ക് പെട്ടെന്ന് ഒരു കാർ വന്നപ്പോൾ വെട്ടിച്ചതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ ഒരു പലചരക്ക് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4

അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസിന്റെ ഡ്രൈവററാണ് മരണപ്പെട്ടത് . ഒരു മണിക്കൂറിലേറെ സമയമെടുത്താണ് ബസിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. കുന്നംകുളത്തുനിന്നുള്ള അഗ്നിരക്ഷാ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെത്തുടർന്ന് മേഖലയിൽ ഗതാഗതം തടസപ്പെടുകയും ചെയ്തു