വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

കോട്ടയം: വിവിധ അറ്റകുറ്റപ്പണികളും ടച്ചിംഗ് ക്ലിയറൻസ് ജോലികളും ട്രാൻസ്ഫോർമർ സ്ഥാപിക്കൽ ജോലികളും നടക്കുന്നതിനാൽ ജൂലൈ 2 ബുധനാഴ്ച ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.

Slide 1
Slide 2
Slide 3
Slide 4

പള്ളിക്കത്തോട് സെക്ഷൻ:

Slide 1
Slide 2
Slide 3
Slide 4

ഇളപ്പു, പൊങ്ങനാകുന്ന് ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പാമ്പാടി സെക്ഷൻ:

വെണ്ണിമല അമ്പലം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി സെക്ഷൻ:

മുളക്കാംതുരുത്തി, വെള്ളേക്കളം, ശാസ്താങ്കൽ, യൂദാപുരം ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

തൃക്കൊടിത്താനം സെക്ഷൻ:

ലൂക്കാസ്, കാലായിപ്പടി, കിളിമല, സവീന കോൺവെന്റ്, രാജീവ് ഗാന്ധി, പള്ളിപ്പടി, കുന്നുംപുറം, പഞ്ചായത്തുപടി, ബയാസ്, മുണ്ടയ്ക്കൽക്കാവ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പുന്നൂച്ചിറ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി തടസ്സപ്പെടും.

ഈരാറ്റുപേട്ട സെക്ഷൻ:

ലൈൻ ടച്ചിംഗ് ക്ലിയറൻസ് ജോലികൾ കാരണം കടുവാമുഴി, ജവാൻ റോഡ് ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തെങ്ങണ സെക്ഷൻ:

ഓവേലിപ്പടി, കുട്ടിച്ചൻ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

തീക്കോയി സെക്ഷൻ:

തേവരുപ്പാറ ഡബ്ലിങ് യാർഡ് ഭാഗത്ത് പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനാൽ തേവരുപ്പാറ ടൗൺ, ബംഗ്ലാവ് പ്ലാസ്റ്റിക്, ആൻടെക്ക് പോളിമർ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 3 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പാലാ സെക്ഷൻ:

ടച്ചിംഗ് ക്ലിയറൻസ് ജോലികളുടെ ഭാഗമായി കിഴതടിയൂർ, സെന്റ് തോമസ് റോഡ്, ഫയർ സ്റ്റേഷൻ, മീനച്ചിൽ ഫ്ലാറ്റ് ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി സെക്ഷൻ:

അസറ്റ് സെലസ്റ്റിൽ, കുറ്റികാട്ടുപടി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.