'ഹരിത ഓണം 2026' ക്യാമ്പയിന് പേരും ലോഗോയും ടാഗ്‌ലൈനും രൂപകൽപന ചെയ്യാം; ₹5,000 സമ്മാനം

'ഹരിത ഓണം 2026' ക്യാമ്പയിന് പേരും ലോഗോയും ടാഗ്‌ലൈനും രൂപകൽപന ചെയ്യാം; ₹5,000 സമ്മാനം

സംസ്ഥാന സർക്കാരിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ഹരിത ഓണം 2026' ഗ്രീൻ പ്രോട്ടോക്കോൾ ക്യാമ്പയിനായി ഔദ്യോഗിക പേര്, ലോഗോ, ടാഗ്‌ലൈൻ എന്നിവ രൂപകൽപന ചെയ്യുന്നതിനുള്ള മത്സരം പ്രഖ്യാപിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച എൻട്രിക്ക് ₹5,000യും പ്രശസ്തിപത്രവും സമ്മാനമായി നൽകും. വിജയിക്കുന്ന പേരും ലോഗോയും ടാഗ്‌ലൈനും സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക 'ഹരിത ഓണം 2026' ക്യാമ്പയിന്റെ ഭാഗമായി ഉപയോഗിക്കും.

Slide 1
Slide 2
Slide 3
Slide 4

കേരളത്തിലെ വിദ്യാർഥികൾ, പ്രൊഫഷണൽ ഡിസൈനർമാർ, യുവജനങ്ങൾ, കലാകാരന്മാർ, പൊതുജനങ്ങൾ തുടങ്ങി എല്ലാവർക്കും മത്സരത്തിൽ പങ്കെടുക്കാം. ഓണത്തിന്റെ പാരമ്പര്യം, കേരളത്തിന്റെ സാംസ്‌കാരിക സ്വത്വം, പരിസ്ഥിതി സൗഹൃദ ഓണാഘോഷം, പ്ലാസ്റ്റിക് രഹിത ഓണം, മാലിന്യം കുറയ്ക്കൽ, ശുചിത്വം, Reduce–Reuse–Recycle ആശയം, സുസ്ഥിര വികസനം എന്നിവ ലോഗോയിൽ പ്രതിഫലിക്കണം.

Slide 1
Slide 2
Slide 3
Slide 4

എൻട്രികൾ Vector (AI/EPS/SVG/PDF) അല്ലെങ്കിൽ 300 DPI-ൽ കുറയാത്ത ഹൈ റെസല്യൂഷൻ PNG ഫോർമാറ്റിലായിരിക്കണം. ലോഗോയുടെ ആശയം 100 മുതൽ 150 വാക്കുകൾക്കുള്ളിൽ വിശദീകരിക്കണം. മറ്റേതെങ്കിലും സ്ഥാപനങ്ങളുടെ ലോഗോകളോ കോപ്പിറൈറ്റ് ഉള്ള ചിത്രങ്ങളോ, AI-യിൽ നിന്ന് നേരിട്ട് പകർത്തിയ ഡിസൈനുകളോ ഉപയോഗിക്കാൻ പാടില്ല. ഒരാൾക്ക് പരമാവധി മൂന്ന് എൻട്രികൾ വരെ സമർപ്പിക്കാം.

താൽപര്യമുള്ളവർ ജൂലൈ 31-നകം onamdesignsm@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഡിസൈനുകൾ അയയ്ക്കണം. എൻട്രിക്കൊപ്പം മത്സരാർഥിയുടെ പേര്, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവയും നിർബന്ധമായും ഉൾപ്പെടുത്തണം.

Slide 1
Slide 2
Slide 3
Slide 4