കോട്ടയം ജില്ലയിൽ ഇന്ന് (ജൂലൈ 26) വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ
കോട്ടയം: അറ്റകുറ്റപ്പണികളുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് (ജൂലൈ 26, ഞായറാഴ്ച) വൈദ്യുതി വിതരണം താൽക്കാലികമായി തടസ്സപ്പെടും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ: പി.ഡബ്ല്യു.ഡി റോഡ് പ്രവൃത്തിയുടെ ഭാഗമായി കാഞ്ഞിരക്കവല ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11.10 മുതൽ ഉച്ചയ്ക്ക് 2.00 വരെ വൈദ്യുതി മുടങ്ങും.
തീക്കോയി ഇലക്ട്രിക്കൽ സെക്ഷൻ: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തീക്കോയി ടൗൺ, തീക്കോയി ടീ ഫാക്ടറി, തീക്കോയി ബി.എസ്.എൻ.എൽ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷൻ: സിന്ധ്യ, പൈക ടൗൺ, പൈക മഠം ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ: കോലടി, തേൻകുളം, മാർക്കറ്റ്, ആര്യസ് ഫെയർമൗണ്ട്, ലിസ്യൂ, കുന്നേൽ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 10.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ: ആദിത്യ ടവർ, സെൻട്രൽ ജംഗ്ഷൻ, ശ്രീ ശങ്കര മാർക്കറ്റ്, പോലീസ് ക്വാർട്ടേഴ്‌സ്, നിത്യ എസ്.എം.എച്ച്.ടി ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.




