ഇടുക്കി ജില്ലയിലെ കണ്ടന്റ് ക്രിയേറ്റർമാരുടെ ആദ്യ സംഘടനയ്ക്ക് തുടക്കം; ഐ.സി.സി.എം.എ ഉദ്ഘാടനം സേനാപതി വേണു നിർവഹിച്ചു
കട്ടപ്പന: ഇടുക്കി ജില്ലയിലെ കണ്ടന്റ് ക്രിയേറ്റർമാരെയും വ്‌ളോഗർമാരെയും ഒരേ കുടക്കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട **ഇടുക്കി കണ്ടന്റ് ക്രിയേറ്റേഴ്സ് മീഡിയ അസോസിയേഷൻ (ഐ.സി.സി.എം.എ)**യുടെ ഉദ്ഘാടനം ഉടുമ്പൻചോല എം എൽ എ സേനാപതി വേണു നിർവഹിച്ചു.
ചടങ്ങിൽ സംഘടനയുടെ ഭാരവാഹികൾ, വിവിധ മേഖലകളിലെ കണ്ടന്റ് ക്രിയേറ്റർമാർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു. ജില്ലയിലെ കണ്ടന്റ് ക്രിയേറ്റർമാർക്ക് പരസ്പര സഹകരണം, പരിശീലനം, തൊഴിൽ സാധ്യതകൾ, സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമപ്രവർത്തനം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.



